കോഴഞ്ചേരി പാലം ക്രെഡിറ്റിനായി പോര് മുറുകുന്നു; 'നുണ വന്നത് പോലെ അപ്രത്യക്ഷമാകും സത്യത്തിന് മാത്രമേ നിലനിൽപ്പുള്ളൂ'; അബിൻ വർക്കിക്ക് മറുപടിയുമായി വീണാ ജോർജ്
Nov 15, 2026, 08:57 IST
പത്തനംതിട്ട: കോഴഞ്ചേരി പുതിയ പാലത്തിന്‍റെ ഉദ്ഘാടനത്തെയും നിർമ്മാണവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളെയും ചൊല്ലി മുൻ എംഎൽഎ വീണ ജോർജും നിലവിലെ എംഎൽഎ അബിൻ വർക്കിയും തമ്മിൽ ഫേസ്ബുക്കിൽ വാഗ്വാദം.
പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രി വീണ ജോർജ് രംഗത്തെത്തിയിരിക്കുകയാണ്.
ഇപ്പോഴത്തെ എംഎൽഎ അബിൻ വർക്കിയുടെ "സത്യം നമ്മെ സ്വാതന്ത്രരാക്കും നുണ നമ്മെ വീട്ടിൽ ഇരുത്തും'' എന്ന് തുടങ്ങുന്ന പോസ്റ്റിന് മറുപടി പോസ്റ്റാണ് വീണ ജോർജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
'നുണ വന്നത് പോലെ അപ്രത്യക്ഷമാകും സത്യത്തിനു മാത്രമെ നില നിൽപ്പുള്ളൂ' എന്നാണ് വീണ ജോർജിന്റെ മറുപടി.
2013ൽ ഉമ്മൻ ചാണ്ടിയുടെ കാലത്ത് പാലത്തിന് അനുമതി ലഭിച്ചു എങ്കിൽ എന്ത് കൊണ്ടാണ് നാല് വർഷം ഉണ്ടായിട്ടും ഒരു കല്ല് പോലും ഇടാതിരുന്നതെന്നും പോസ്‌റ്റിൽ പരിഹാസമുണ്ട്