ബസിലിക്കകള്‍ പ്രാര്‍ത്ഥനയുടെയും കാരുണ്യത്തിന്റെയും കേന്ദ്രങ്ങളാകണം
പുതുച്ചേരി: ബസിലിക്കകള്‍ പ്രാര്‍ത്ഥനയുടെയും കാരുണ്യത്തിന്റെയും കേന്ദ്രങ്ങളാകണമെന്ന് മധുര ആര്‍ച്ചുബിഷപ് ഡോ. ആന്റണിസാമി സവരി മുത്തു.
പുതുച്ചേരിയില്‍ നടന്ന ഇന്ത്യയിലെ ബസിലിക്ക റെക്ടര്‍മാരുടെ അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
തീര്‍ത്ഥാടകരുടെ ആത്മീയ ആ വശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആര്‍ച്ചുബിഷപ് റെക്ടര്‍മാരെ ഓര്‍മ്മിപ്പിച്ചു.
ജൂലൈ 27 ന് ആരംഭിച്ച സമ്മേളനം അസോസിയേഷന്റെ പുതിയ നിയമാവലി ഐകകണ്ഠേന അംഗീകരിച്ചു. അസോസിയേഷന്‍ പ്രസിഡന്റും പുതുച്ചേരി സേക്രഡ് ഹാര്‍ട്ട് ബസിലിക്ക റെക്ടറുമായ ഫാ. എസ്. പിച്ചൈമുത്തുവും, സെക്രട്ടറിയും കൊല്‍ ക്കത്ത ബാണ്ടേല്‍ ഔവര്‍ ലേഡി ഓഫ് ദി ഹോളി റോസറി ബസിലിക്ക റെക്ടറുമായ ഫാ. ജോണ്‍ ചാലില്‍ എസ്ഡിബിയും ചേര്‍ന്ന് നിയമാവലി അവതരിപ്പിച്ചു.
ഇന്ത്യയിലെ ലത്തീന്‍ സഭയുടെ ബസിലിക്കകളുടെ ഭരണം, കൂട്ടായ്മ, അപ്പസ്തോലിക ദൗത്യം എന്നിവ ശക്തിപ്പെടുത്തുന്നതില്‍ ഈ തീരുമാനത്തിന് ഏറെ പ്രാധാന്യമുണ്ട്.
2026 സെപ്റ്റംബറില്‍ ബംഗളൂരുവില്‍ നടക്കുന്ന 100-ാമത് സിസിബിഐ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ നിയമാവലി സമര്‍പ്പിക്കും.
തുടര്‍ന്ന് 2027 ജനുവരിയില്‍ തമിഴ്നാട്ടിലെ വേളാങ്കണ്ണിയില്‍ നടക്കുന്ന 38-ാമത് സിസിബിഐ പ്ലീനറി സമ്മേളനത്തില്‍ അന്തിമ അനുമതിക്കായി അവതരി പ്പിക്കുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ അലത്തറ പറഞ്ഞു.
ഇന്ത്യയിലെ ലത്തീന്‍ സഭയുടെ കീഴിലുള്ള മൈനര്‍ ബസിലിക്കകളുടെ റെക്ടര്‍മാരുടെ അപ്പസ്തോലിക ദൗത്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 2025-ലാണ് സിസിബിഐ ഈ അസോസിയേഷന്‍ രൂപീകരിച്ചത്.