നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവ
May 14, 2026, 19:22 IST
കോട്ടയം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ.
ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ചും വികസനവഴിയില്‍ കേരളത്തെ പുതുദിശയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസനമാണ് നാടിനാവശ്യം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നാടിനെയും ജനങ്ങളെയും കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും നേടിയ അനുഭവസമ്പത്ത് ഭരണത്തിന് ദിശാബോധം നല്‍കട്ടെ എന്ന് കാതോലിക്ക ബാവ ആശംസിച്ചു.