ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന്; എക്സൈസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി മന്ത്രി
തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള നടപടികളുമായി എക്‌സൈസ് കമ്മീഷണര്‍ മുന്നോട്ടുപോയത് സര്‍ക്കാര്‍ നിര്‍ദേശം മറികടന്നെന്ന് വിവരം.
വിമാനത്താവളത്തിലെ മറ്റൊരു ലോഞ്ചില്‍ ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനായി എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അപേക്ഷയില്‍ പുതിയ മദ്യനയം നിലവില്‍ വന്നശേഷം മാത്രം ലൈസന്‍സ് അനുവദിച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.
എന്നാല്‍ ഈ നിര്‍ദേശം മറികടന്ന് ലൈസന്‍സ് അനുവദിക്കാനുള്ള നടപടികളുമായി എക്‌സൈസ് കമ്മീഷണര്‍ മുന്നോട്ടുപോയെന്നാണ് വിവരം.
സംഭവത്തില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം.ലിജു വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങളിലും വകുപ്പ് അറിയാതെ എടുക്കുന്ന തീരുമാനങ്ങളിലും മന്ത്രിക്ക് അതൃപ്തിയുണ്ട്.
ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയതിലും മന്ത്രി അതൃപ്തി രേഖപ്പെടുത്തിയെന്നാണ് വിവരം. വിഷയത്തില്‍ ഉടന്‍ അന്വേഷണം നടത്താനും സാധ്യതയുണ്ട്.