ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകര്‍ന്നു; രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നേപ്പാള്‍ പൊലിസ്

 
tibet


ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകന്നതായി നേപ്പാള്‍ പൊലിസ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. എല്ലാവരും എത്രയും പെട്ടെന്ന് സുരക്ഷിതമായ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


അതേസമയം,തുടര്‍ച്ചയായ മൂന്നാം ദിവസവും യുദ്ധകാല അടിസ്ഥാനത്തില്‍ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 290 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1500 പേരെയാണ് ഇനിയും കണ്ടെത്താന്‍ ഉള്ളത്. മലയാളികളെ ഉള്‍പ്പെടെ കണ്ടെത്താന്‍ വിദേശകാര്യ മന്ത്രാലയം ഇടപെടല്‍ നടത്തുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഇന്ത്യയിലേക്ക് വൈദ്യുതി എത്തിക്കുന്ന ദേവിഘട്ട് ഉള്‍പ്പെടെ 13-ഓളം പ്രധാന ജലവൈദ്യുത നിലയങ്ങളില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രളയം ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളെയും സാരമായി ബാധിച്ചു. 

മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ബിഹാറിലെ ഗന്ധക് നദിയിലെ ജലനിരപ്പ് അപകടനിലയും കടന്ന് ഉയരുകയാണ്. അതിനിടെ ദുരന്തബാധിതര്‍ക്ക് അടിയന്തര സഹായങ്ങളുമായി ഇന്ത്യ രംഗത്തുണ്ട്. ഇന്നലെ പ്രഖ്യാപിച്ച 5 ലക്ഷം ഡോളറിന് പുറമേ നേപ്പാളിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി.

Tags

Share this story

From Around the Web