പുതിയ മദ്യനയം വരുന്നതുവരെ ബാർ ലൈസന്‍സ് അനുവദിക്കരുതെന്ന് നികുതിവകുപ്പ്
Updated: Nov 7, 2026, 08:12 IST
തിരുവനന്തപുരം: പുതിയ മദ്യനയം വരുന്നതുവരെ ബാറുകൾക്ക് ലൈസൻസ് നൽകരുതെന്ന നിർദേശവുമായി നികുതി വകുപ്പ്.
സർക്കാർ നിർദേശം ലഭിക്കാതെ മദ്യ വ്യാപാരത്തിനുള്ള ലൈസൻസ് നൽകരുതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കർശന നിർദേശം നൽകിയത് .
അതേസമയം സാംബശിവ റാവുവിന് പകരം പുതിയ കമ്മീഷണറെ കണ്ടെത്താനുള്ള ചർച്ചകളും സജീവമാണ്.
മൂന്നുപേർ ചുരുക്കപ്പട്ടികയിൽ ഉണ്ടെന്നാണ് സൂചന.
തിങ്കളാഴ്ചയോടെ പുതിയ കമ്മീഷണറെ പ്രഖ്യാപിക്കാനാണ് സാധ്യത.
സാംബ ശിവറാവു എസ്‍സി എസ്‍ടി വികസന സ്പെഷ്യൽ സെക്രട്ടറിയായി ഇന്ന് ചുമതല ഏറ്റെടുത്തേക്കും