ബാർ ലൈസൻസ്: വിജിലൻസ് അന്വേഷിക്കും. പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് ഇന്നിറങ്ങും
Nov 12, 2026, 08:10 IST
തിരുവനന്തപുരം: ബാർ ലൈസൻസ് അനുവദിച്ചതിലെ ക്രമക്കേട് ആരോപണം വിജിലൻസ് അന്വേഷിക്കും. പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇന്നിറങ്ങും.
വിജിലൻസിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് സാധ്യത.
സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവാണ് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമീപിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് ബാറുകൾക്ക് ലൈസൻസ് നൽകിയത്, ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽപ്പന, ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിന്റെ പരാതി തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിൽ വരിക