മദ്യനയം പ്രഖ്യാപിക്കുന്നതിന് മുമ്പ് ബാര്‍ ലൈസന്‍സ് പുതുക്കരുത്; കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് വകുപ്പ്
 

 
BAR


 

തിരുവനന്തപുരം: മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ബാര്‍ ലൈസന്‍സ് പുതുക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് വകുപ്പ്. 

ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന് നിലവില്‍ നല്‍കിയിരിക്കുന്ന അപേക്ഷകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മദ്യനയം പ്രഖ്യാപിക്കുന്നതിന് മുന്‍പ് പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കരുതെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.


എക്‌സൈസ് കമ്മീഷണറെ മാറ്റിയതിന് പിന്നാലെയാണ് എക്‌സൈസ് വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് പുതിയതായി ചുമതലയേറ്റെടുത്ത എക്‌സൈസ് കമ്മീഷണര്‍ ആര്‍. ജയശങ്കര്‍ നിര്‍ദേശിച്ചു. 

ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാര്‍ക്കും ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും ഇന്നലെയാണ് ഉത്തരവ് കൈമാറിയത്.

Tags

Share this story

From Around the Web