ബാര്‍ ലൈസന്‍സ് അനുമതി വിവരം സര്‍ക്കാരിനെ അറിയിക്കേണ്ടതായിരുന്നു; എക്‌സൈസ് കമ്മീഷണറോട് വിശദീകരണം തേടി മന്ത്രി എം. ലിജു

 
liju


തിരുവനന്തപുരം: പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കേണ്ടതായിരുന്നുവെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു. ഈ വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. 


ഇക്കാര്യത്തില്‍ സംഭവിച്ച വീഴ്ചയെക്കുറിച്ച് എക്‌സൈസ് കമ്മീഷണറോട് ഔദ്യോഗികമായി വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു. സംഭവത്തില്‍ ഇടതുസര്‍ക്കാരിനോട് അതൃപ്തിയുണ്ടെന്നും എം ലിജു പറഞ്ഞു. എം ബി രാജേഷിനോടും മന്ത്രി അതൃപ്തി അറിയിച്ചു.

അതേസമയം, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ച വിവരങ്ങള്‍ പുറത്തുവന്നത് രാഷ്ട്രീയ തലത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് കഴിഞ്ഞ ജൂണ്‍ 22-നാണ് ഈ ഉത്തരവ് ഇറങ്ങിയത്. 

Tags

Share this story

From Around the Web