ബാര്‍ ലൈസന്‍സ് വിവാദം; ക്രമക്കേട് അന്വേഷിക്കാന്‍ വിജിലന്‍സിന്റെ പ്രത്യേക സംഘം
Updated: Nov 13, 2026, 09:45 IST
തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേട് അന്വേഷിക്കാന്‍ വിജിലന്‍സിന്റെ പ്രത്യേക സംഘം.
ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഇന്നിറങ്ങിയേക്കും. ഉത്തരവ് വന്നാലുടന്‍ അന്വേഷണസംഘത്തെ പ്രഖ്യാപിക്കും.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതും വിജിലന്‍സ് അന്വേഷിക്കും.
ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന മുന്‍ എക്‌സൈസ് കമ്മീഷണറുടെ പരാതിയും പരിശോധിക്കും.
സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജുവാണ് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമീപിച്ചത്.