മാമ്മോദീസ; പാപങ്ങളില്‍ നിന്നുള്ള മോചനം
മാമ്മോദീസ: ക്രിസ്തീയ ജീവിതത്തിലേക്കുള്ള പ്രവേശന കവാടം. ഇത് പാപങ്ങളില്‍ നിന്നുള്ള മോചനവും സഭാംഗത്വവും നല്‍കുന്നു.
സ്ഥൈര്യലേപനം: പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ സ്വീകരിച്ച് വിശ്വാസത്തില്‍ ദൃഢപ്പെടുവാനും, സഭയുടെ സാക്ഷികളായി ജീവിക്കാനും സഹായിക്കുന്നു.
ദിവ്യകാരുണ്യം: കൂദാശകളുടെ കേന്ദ്രബിന്ദു. യേശുക്രിസ്തുവിന്റെ ശരീരരക്തങ്ങളില്‍ പങ്കുചേരുന്നതിലൂടെ ആത്മീയ പോഷണം ലഭിക്കുന്നു.
അനുതാപം / കുമ്പസാരം: അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ദൈവീകക്ഷമയും സമാധാനവും പ്രാപിക്കുന്നു.
രോഗീലേപനം രോഗികള്‍ക്ക് ആശ്വാസവും ശാരീരികവും ആത്മീയവുമായ സൗഖ്യവും നല്‍കുന്നു.
പൗരോഹിത്യം: സഭയെ നയിക്കുന്നതിനും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനുമായി തിരഞ്ഞെടുത്തവരെ ദൈവദൂതരായി അഭിഷേകം ചെയ്യുന്നു.
വിവാഹം: ദൈവം സ്ഥാപിച്ച കുടുംബജീവിതത്തെ ആശീര്‍വദിക്കുകയും, ദമ്പതികള്‍ക്ക് പരസ്പര സ്‌നേഹത്തിലും വിശ്വസ്തതയിലും ജീവിക്കാനുള്ള കൃപ നല്‍കുകയും ചെയ്യുന്നു.