മാമ്മോദീസ സർട്ടിഫിക്കറ്റ് മാത്രം കുട്ടിയുടെ പ്രായം തെളിയിക്കാൻ മതിയായ രേഖയല്ല: സുപ്രീം കോടതി

 
 supreme court

പോക്സോ കേസുകളിൽ ഇരയായ കുട്ടിയുടെ പ്രായം തെളിയിക്കാൻ പള്ളിയിൽ നിന്നുള്ള മാമ്മോദീസ സർട്ടിഫിക്കറ്റ് മാത്രം നിയമപരമായ രേഖയായി സ്വീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. സ്കൂൾ സർട്ടിഫിക്കറ്റ്, മുനിസിപ്പാലിറ്റി നൽകുന്ന ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മെഡിക്കൽ പരിശോധന എന്നിവയ്ക്ക് നിയമപരമായി തിരഞ്ഞെടുക്കണമെന്ന് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് എൻ.വി. അഞ്ചറിയ ബെഞ്ച് വ്യക്തമാക്കി. മേഘാലയയിൽ നിന്നുള്ള ലൈംഗികാതിക്രമ കേസിൻ്റെ അപ്പീൽ പരിഗണിക്കവേയാണ് സുപ്രീം കോടതി ഈ ഉത്തരവ് നൽകിയത്. പോക്‌സോ നിയമപ്രകാരം മാമ്മോദീസ സർട്ടിഫിക്കറ്റ് രേഖയായി കരുതാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിയുടെ 20 വർഷത്തെ ശിക്ഷ കോടതി റദ്ദാക്കി.

Tags

Share this story

From Around the Web