അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

 
BANK HOLIDAY


 
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ അഞ്ച് ദിവസത്തേക്ക് അടഞ്ഞുകിടക്കും. സെപ്തംബര്‍ അവസാനത്തോടെയാണ് ബാങ്കുകളുടെ ഇടപാടുകള്‍ തടസപ്പെടുക. സെപ്തംബര്‍ 28 മുതല്‍ 30 വരെ മൂന്ന് ദിവസം യുണൈറ്റഡ്‌ഫോറം ഓഫ് ബാങ്ക് യുണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബര്‍ 26ാം തീയതി നാലാം ശനിയാണ്. 27ന് ഞായറാഴ്ച അവധിയാണ്.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവര്‍ ഇടപാടുകള്‍ നേരത്തെ നടത്താന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. െസപ്തംബര്‍ 28,29,30 തീയതികളില്‍ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് സമയത്തും സേവനം നല്‍കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. എങ്കിലും ഇടപാടുകള്‍ നേരത്തെ നടത്താന്‍ കസ്റ്റമേഴ്സ് ശ്രദ്ധിക്കണമെന്ന് യൂണിയന്‍ ബാങ്ക് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.


പ്രധാനപ്പെട്ട ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് എസ്ബിഐയും ഉപഭോക്താക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. ബാങ്കിങ് അഞ്ച് ദിവസമാക്കുക എന്നതാണ് തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യം. പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ള ഇന്‍സെന്റീവ് നടപ്പാക്കുക, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തുക, എന്‍പിഎസിന് കീഴിലുള്ള ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി കൊണ്ടു വരിക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

Tags

Share this story

From Around the Web