ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും, സന്ദേശമയച്ച് ബാങ്കുകള്‍

 

 
BANK

രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ പണിമുടക്ക് കണക്കിലെടുത്ത് വരുന്ന ഞായറാഴ്ച (സെപ്റ്റംബര്‍ 27) ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചിരുന്നു.. 

പണിമുടക്ക് ദിവസങ്ങളില്‍ ഇടപാടുകള്‍ മുടങ്ങുമെന്നതിനാല്‍ 27-ാം തീയതി ഞായറാഴ്ചയും ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കുമെന്നറിയിച്ച് എസ്.ബി.ഐ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് മെസേജുകള്‍ അയച്ചു തുടങ്ങി. പൊതുമേഖലാ ബാങ്കുകള്‍ക്ക് ശനിയും ഞായറും പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.

സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സമര ദിവസങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനാണ് ഞായറാഴ്ച പ്രവൃത്തിദിനമാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. 

ഉപഭോക്താക്കളുടെ സൗകര്യത്തിന് മുന്‍ഗണന നല്‍കുന്നതിനാണ് ഈ നടപടിയെന്നും പണിമുടക്കില്‍ നിന്ന് പിന്മാറണമെന്ന് ബാങ്ക് യൂണിയനുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി. കൂടാതെ അവശ്യ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Tags

Share this story

From Around the Web