മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച ബാങ്ക് സമരം പിൻവലിച്ചു

 
25566

ഡൽഹി: തിങ്കളാഴ്ച മുതൽ നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച

 സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ അറിയിക്കുകയായിരുന്നു.

ആഴ്ചയിൽ അഞ്ചുദിവസം പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാൻ ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായി. മൂന്ന് ദിവസത്തെ സമര പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ബാങ്കുകൾ . പ്രവർത്തിച്ചിരുന്നു.

ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് 28 മുതൽ 30 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ ഉന്നയിച്ചിരുന്നു.

Tags

Share this story

From Around the Web