സെപ്റ്റംബർ 11-ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്: 5 ദിവസത്തെ ബാങ്കിംഗ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യു.എഫ്.ബി.യു

 
fbu

ഡല്‍ഹി: അഞ്ച് ദിവസത്തെ ബാങ്കിംഗ് നടപ്പിലാക്കുന്നതിലെ വൈകല്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കാന്‍ ബാങ്ക് യൂണിയനുകളുടെ സംയുക്ത വേദി.

ഒന്‍പത് പ്രമുഖ ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകളുടെ കൂട്ടായ്മയായ യു.എഫ്.ബി.യു ആണ് സമരം പ്രഖ്യാപിച്ചത്. പണിമുടക്ക് നടക്കുകയാണെങ്കില്‍ അടുത്ത ദിവസങ്ങളിലെ ബാങ്ക് അവധികള്‍ കൂടി കണക്കിലെടുത്ത് രാജ്യത്തെ ബാങ്കിംഗ് സേനങ്ങള്‍ നാല് ദിവസത്തോളം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

സെപ്റ്റംബര്‍ 28 മുതല്‍ മൂന്ന് ദിവസത്തെ പണിമുടക്കും, ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ബാങ്ക് ജീവനക്കാരുടെ പ്രകടന അധിഷ്ഠിത ഇന്‍സെന്റീവ് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, പെന്‍ഷന്‍ പരിഷ്‌കരണം, എല്‍.ഐ.സി/എന്‍.പി.എസ് ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവെക്കുന്നു.

ബാങ്ക് മാനേജ്മെന്റുകളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തതെന്ന് സംഘടനകള്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web