വയനാട് ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിരോധാനം ഭാഗീകമായി പിന്‍വലിച്ചു

 
Wayanadu

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു.

മഞ്ഞ ജാഗ്രത നിര്‍ദ്ദേശം ലഭിച്ചതിനാല്‍ മേഖലയില്‍ നിരോധനം പിന്‍വലിക്കുന്നതായി ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ ഉത്തരവിട്ടു.

ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ, കാന്തന്‍പാറ, തൊള്ളായിരം കണ്ടി, ചെമ്പ്ര, മീന്‍മുട്ടി, നീലിമല വ്യൂ പോയിന്റ് എന്നിവ ഒഴികെ മറ്റെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും സാഹസിക ടൂറിസം കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കും.

ക്വാറികളുടെയും യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags

Share this story

From Around the Web