ഛത്തീസ്‌ഗഡിൽ പ്രാർത്ഥനാ ശുശ്രൂഷക്കിടെ ബജ്‌റംഗ്ദൾ ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് കൈ ഒടിച്ചു
Sep 14, 2025, 15:31 IST

ഛത്തീസ്‌ഗഡിൽ ക്രൈസ്തവ വിഭാഗത്തിനു നേരെ വീണ്ടും ആക്രണം. ദുർഗ് ജയിലിനു സമീപം കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയാണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്.
ഞായറാഴ്ച നടക്കുന്ന പ്രാർത്ഥന ശുശ്രൂഷക്കിടെ ഒരു കൂട്ടം ബജ്‌റംഗ്ദൾ പ്രവർത്തകർ എത്തി മതപരിവർത്തനം അടക്കമുള്ള കാര്യങ്ങൾ ആരോപിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
പാസ്റ്ററിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു. ജോൺ ജോനാഥൻ എന്ന പാസ്റ്റർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്.
അദ്ദേഹത്തിന്റെ കൈ ആക്രമണത്തിൽ ഒടിഞ്ഞു. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെയാണ് ആക്രമണത്തെ ഉണ്ടായത്.
ആരാധനാലയത്തിലെത്തിയ മറ്റ് വിശ്വാസികൾക്കും ആകാരമാണത്തിൽ പരുക്കേറ്റിട്ടുണ്ട്.സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.