യുപിയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തി ബജ്രംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍.  പോലീസ് ഉണ്ടായിട്ടും ഇവരെ തടഞ്ഞില്ലെന്ന് പരാതി

 
bajrang dal

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബജ്രംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകരുടെ അതിക്രമം.

ബറേലിയിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് മുന്‍പിലാണ് സംഭവം.  ഇതിന് പുറമെ ഛത്തീസ്ഗഡിലെ റായ്പുരിലെ ഒരു മാളിലും ആക്രമണമുണ്ടായി. 
ക്രിസ്മസ്ദിനത്തലേന്നായ ബുധനാഴ്ചയാണ് രണ്ടിടത്തിടും അക്രമസംഭവം.

ബറേലിയിലെ പള്ളിയില്‍ ക്രിസ്മസ് അനുബന്ധ ആരാധനാപരിപാടി നടക്കുമ്പോള്‍ 20-25 പേരടങ്ങുന്ന ബജ്രംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകരുടെ സംഘം അവിടെയെത്തി പള്ളിയ്ക്ക് മുന്നില്‍നിന്ന് ഹനുമാന്‍ ചാലിസ ഉരുവിട്ടു. 

സംഭവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പോലീസ് ഉണ്ടായിട്ടും ഇവരെ തടഞ്ഞില്ല എന്നും പരാതി ഉയരുന്നുണ്ട്.

റായ്പുരിലെ മാളില്‍ ക്രിസ്മസ് ആഘോഷച്ചടങ്ങുകള്‍ അലങ്കോലപ്പെടുത്തിയാണ് അതിക്രമം നടന്നത്.  ക്രിസ്മസ് അലങ്കാരങ്ങളും സാന്തോക്ലോസ് രൂപങ്ങളും നശിപ്പിച്ചു. സര്‍വഹിന്ദു സമാജ് എന്ന സംഘടന ബുധനാഴ്ച റായ്പുരില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. 

ഛത്തീസ്ഗഢിലെ നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടായിരുന്നു ബന്ദ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രകടനമാണ് മാളിലേക്ക് ഇരച്ചുകയറിയത്.

Tags

Share this story

From Around the Web