ബഹ്റൈന്‍ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ട് നോമ്പ് പെരുന്നാൾ

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ ആഗസ്റ്റ് 𝟑𝟏 ന് വൈകുന്നേരം വി. കുർബാനയോടുകൂടി ആരംഭിച്ച് സെപ്റ്റംബർ 𝟕 ന് വൈകുന്നേരം വി. കുർബാനയോട് കൂടി സമാപിക്കുന്നു.
എട്ട് നോമ്പിൽ എല്ലാ ദിവസങ്ങളിലും വി. കുർബാന ഉണ്ടായിരിക്കുന്നതാണ്. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 6:45 ന് സന്ധ്യ നമസ്‌ക്കാരവും തുടർന്ന് ഗാന ശുശ്രൂഷയും, വചന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.
എട്ട് നോമ്പ് ശുശ്രൂഷകൾക്കും, കൺവൻഷനുകൾക്കും ഇടവക വികാരി വെരി റവ. ഫാ. സ്ലീബാ പോൾ കൊറെപ്പിസ്ക്കോപ്പ വട്ടാവേലിൽ, ഒപ്പം നേതൃത്വം നൽകാനായി വർഗീസ് പനച്ചിയിൽ അച്ചൻ ബഹ്‌റിനിൽ എത്തിച്ചേർന്നു.
വർഗീസ് പനച്ചിയിൽ അച്ചനെ ഇടവക വികാരി വെരി. റവ. ഫാ. സ്ലീബാ പോൾ കൊറെപ്പിസ്ക്കോപ്പ വട്ടവേലിൽ, സെക്രട്ടറി മനോഷ് കോര, വൈസ് പ്രസിഡന്റ് ബെന്നി. പി. മാത്യു, ജോയിന്റ് സെക്രട്ടറി എൽദോ വി. കെ, ജോയിന്റ് ട്രഷറാർ സാബു പൗലോസ്, മാനേജിങ് കമ്മറ്റി അംഗങ്ങളായ ബിജു തേലപ്പിള്ളി ജേക്കബ്, ലിജോ കെ. അലക്സ്, ഇടവകാംഗങ്ങൾ ചേർന്ന് ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരിച്ചു.