ഇരുട്ടിലേക്ക് വീണ്ടും. സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ കഴിഞ്ഞതിന് പിന്നാലെ മൂന്നു ദിവസത്തിനുശേഷം സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഉണ്ടാകും.
ഇന്നത്തെ വൈദ്യുതി ഉപഭോഗം 300 മെഗവാട്ടുവരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും നിയന്ത്രണത്തിനു കാരണമാകും.
മഴക്കുറവും അന്തരീക്ഷ താപനില ഉയര്‍ന്നതും വൈദ്യുതി ഉപഭോഗം വലിയ രീതിയില്‍ കൂട്ടി. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നത്തെ വൈദ്യുതി ഉപഭോഗം 300 മെഗാവാട്ടിനു മുകളിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി കണക്കുകൂട്ടുന്നു.
അതിനാല്‍ പിക്‌സമയങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകും.ആറുമണി മുതല്‍ 11 മണി വരെയുള്ള സമയങ്ങളില്‍ അരമണിക്കൂറിലധികം ആയിരിക്കും വൈദ്യുതി നിയന്ത്രണം.
രാജ്യത്താകമാനം വൈദ്യുതിയുടെ ആവശ്യകത വര്‍ദ്ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവുണ്ടായി.
എന്‍ടിപിസി, പവര്‍ പ്ലസ് ട്രേഡിങ് സൊല്യൂഷന്‍സ് എന്നീ കമ്പനികളില്‍ നിന്ന് ലഭിച്ച 200 മെഗാവാട്ട് വൈദ്യുതി രാത്രിയിലെ പീക് സമയത്ത് മാത്രം ഉപയോഗിക്കാന്‍ കഴിയില്ല.
മഴ പെയ്തില്ലെങ്കില്‍ ഇപ്പോഴത്തെ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നും കെഎസ്ഇബി വിലയിരുത്തുന്നു. അങ്ങനെയെങ്കില്‍ വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരും.