തീവ്രപരിചരണ വിഭാഗത്തിലെ മാമ്മോദീസ: ദൈവകരം പിടിച്ച് ജീവിതത്തിലേക്ക് പിച്ചവച്ച് കുഞ്ഞ് അന

 
ana


 ബ്രസീല്‍: കഠിനമായ രോഗാവസ്ഥയില്‍ ദൈവികമായ സ്പര്‍ശനത്താല്‍ ജീവിതത്തിലേക്ക് തിരികെ നടന്ന ഒരു കുഞ്ഞിന്റെ അനുഭവം പ്രാര്‍ഥനയുടെയും വിശ്വാസത്തിന്റെയും വലിയൊരു നേര്‍ക്കാഴ്ചയാകുകയാണ്. 

ബ്രസീലിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വച്ച് നടന്ന മാമ്മോദീസാശുശ്രൂഷയ്ക്കിടെയാണ് എല്ലാവരെയും അതിശയിപ്പിച്ച ആ സംഭവം നടന്നത്.

കഠിനമായ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലാണ് അന വിക്ടോറിയ എന്ന കുഞ്ഞിനെ ബ്രസീലിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 

കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കിയ മാതാപിതാക്കള്‍, കിടക്കയ്ക്കരികില്‍ വച്ച് തന്നെ അടിയന്തിരമായി മാമ്മോദീസ ശുശ്രൂഷ നടത്താന്‍ വൈദികനോട് അഭ്യര്‍ഥിക്കുകയായിരുന്നു. 

അങ്ങനെ ദൈവത്തിന്റെ അനുഗ്രഹം തേടി വൈദികന്‍ പ്രാര്‍ഥന ആരംഭിക്കുകയും കുഞ്ഞിന് വിശുദ്ധ മാമ്മോദീസ നല്‍കുകയും ചെയ്തു.


പ്രാര്‍ഥന പുരോഗമിക്കവേ, അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാരെയും ബന്ധുക്കളെയും ഒരുപോലെ വിസ്മയിപ്പിച്ചുകൊണ്ട് ആ അദ്ഭുതം സംഭവിച്ചു! കുഞ്ഞിന്റെ ശരീരത്തിലെ ഓക്‌സിജന്‍ അളവ് വളരെ കുറഞ്ഞ നിലയിലായ 91 ശതമാനത്തില്‍ നിണ്, പ്രാര്‍ഥനയുടെ ഒടുവില്‍ 98 ശതമാനത്തിലേക്ക് ഉയര്‍ന്നത് വലിയ ഒരു അദ്ഭുതമായാണ് അവിടെയുള്ളവര്‍ കണ്ടത്.

 പ്രാര്‍ഥനയുടെ ഓരോ ഘട്ടത്തിലും മെഡിക്കല്‍ മോണിറ്ററിലെ അക്കങ്ങള്‍ ഉയര്‍ന്നുവന്നത് ദൈവത്തിന്റെ സാന്നിധ്യത്തിന്റെയും കരുണയുടെയും വ്യക്തമായ അടയാളമായി മാതാപിതാക്കള്‍ അനുഭവിച്ചറിഞ്ഞു.

 ഈ അപൂര്‍വ നിമിഷം ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് ആളുകളുടെ ഹൃദയം തൊടുകയും വൈറലായി മാറുകയും ചെയ്തു.

മനുഷ്യന്റെ ചികിത്സകള്‍ക്കും ബുദ്ധിക്കും അപ്പുറത്ത് ദൈവീകമായ ഒരു ശക്തി നമ്മെ കരുതുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ സംഭവം. 
പ്രാര്‍ഥനയിലൂടെ ലഭിച്ച ഈ വലിയ അനുഗ്രഹം കുഞ്ഞിന്റെ കുടുംബത്തിന് മാത്രമല്ല, അവിടെയുണ്ടായിരുന്ന മെഡിക്കല്‍ സംഘത്തിനും വലിയൊരു പ്രത്യാശയാണ് നല്‍കിയത്. 

ഏത് കഠിന സാഹചര്യത്തിലും ദൈവത്തിലുള്ള വിശ്വാസം നമ്മെ കാത്തുസൂക്ഷിക്കുമെന്ന സന്ദേശമാണ് ഈ സംഭവം ലോകത്തിന് നല്‍കുന്നത്.
 

Tags

Share this story

From Around the Web