ആയത്തൊള്ള അലി ഖമേനിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വച്ചു; കണ്ണീരടക്കനാകാതെ പ്രീയപ്പെട്ടവർ, ഇറാനിൽ ഒരാഴ്ച നീളുന്ന വിലാപയാത്രകൾക്ക് തുടക്കം
 

 
333

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ഭൗതികശരീരം വെള്ളിയാഴ്ച ടെഹ്‌റാനിൽ പൊതുദർശനത്തിനായി വെച്ചു. ഇസ്ലാമിക പണ്ഡിതന്മാരും ഉന്നത ഉദ്യോഗസ്ഥരും വിദേശ പ്രതിനിധികളും ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് ഇറാന്റെ അന്തരിച്ച പരമോന്നത നേതാവിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്.

ഇറാനിൽ 37 വർഷത്തോളം ഭരണം കൈയാളിയ ഖമേനിയുടെ വിയോഗത്തെത്തുടർന്ന് രാജ്യത്ത് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിലാപയാത്രകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഫെബ്രുവരി 28-ന് നടന്ന യുദ്ധത്തിന്റെ ആദ്യഘട്ട വ്യോമാക്രമണങ്ങളിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഭരണകൂടത്തോടുള്ള ജനങ്ങളുടെ വിശ്വസ്തതയും വിപ്ലവ വീര്യവും പ്രകടിപ്പിക്കുന്ന തരത്തിലാണ് വിലാപ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

അലി ഖമേനിയുടെ ഭൗതികശരീരം ഇറാന്റെയും ഇറാഖിന്റെയും പ്രധാന ഷിയാ കേന്ദ്രങ്ങളായ ഖോം (Qom), നജാഫ് (Najaf), കെർബല (Kerbala) എന്നിവിടങ്ങളിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് വരുന്ന വ്യാഴാഴ്ച രാജ്യത്തെ ഏറ്റവും പവിത്രമായ പുണ്യക്ഷേത്രമുള്ള മഷ്ഹദിൽ (Mashhad) ഭൗതികശരീരം സംസ്കരിക്കും.

Tags

Share this story

From Around the Web