വിമാന ഇന്ധനവിലയില്‍ 5.46 ശതമാനം വര്‍ധന: ആകാശയാത്രയ്ക്ക് ചെലവ് കൂടും. ഓഗസ്റ്റിലും വില വര്‍ധിപ്പിച്ചിരുന്നു. അഞ്ച് രൂപയാണ് ഓഗസ്റ്റ് ഒന്നിന് നിലവില്‍വന്ന വിലവര്‍ധന

 
Russia flight


ന്യൂഡല്‍ഹി: വാണിജ്യ വിമാനങ്ങള്‍ ഉപയോഗിക്കുന്ന വ്യോമയാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന് തുടര്‍ച്ചയായ രണ്ടാം മാസവും വിലവര്‍ധനവ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ.ഒ.സി) വിവരങ്ങള്‍ പ്രകാരം എ.ടി.എഫ് വില ലിറ്ററിന് 6.28 രൂപ വര്‍ധിപ്പിച്ചു- 5.46 ശതമാനം വര്‍ധനവ്. ഇതോടെ ലിറ്ററിന് 115 രൂപയില്‍നിന്ന് 121.28 രൂപയായി ഉയര്‍ന്നു.

ഇന്ധനച്ചെലവാണ് വിമാനക്കമ്പനികളുടെ ഏറ്റവും വലിയ ചെലവുകളിലൊന്ന്. പുതിയ വില വര്‍ധന വിമാന യാത്രാക്കൂലി വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം. ഓഗസ്റ്റിലും വിമാന ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. അഞ്ച് രൂപയാണ് ഓഗസ്റ്റ് ഒന്നിന് നിലവില്‍വന്ന വിലവര്‍ധന. 110 രൂപയില്‍നിന്ന് 115 രൂപയായാണ് അന്ന് ഉയര്‍ത്തിയത്. ജൂലായിയില്‍ വിമാന ഇന്ധന വില ലിറ്ററിന് അഞ്ചുരൂപ കുറച്ചിരുന്നു.

രാജ്യത്തെ ഒരു വിമാനക്കമ്പനിയുടെ പ്രവര്‍ത്തനച്ചെലവിന്റെ 35 മുതല്‍ 40 ശതമാനം വരെ ഇന്ധനത്തിനാണ് ചെലവാക്കുന്നതെന്നാണ് കണക്കുകള്‍. ആഗോള ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയുടെ പശ്ചാത്തലത്തിലാണ് വിമാന ഇന്ധനത്തിന്റെയും വിലവര്‍ധന.

Tags

Share this story

From Around the Web