നേപ്പാളിലെ ഹിമാൽ പർവതനിരയിൽ ഹിമപാതം; പത്തു പേരെ കാണാതായി

 
26262772

കാഠ്മണ്ഡു: പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിലുള്ള ഹിംലംഗ് ഹിമാൽ പർവതനിരയിലുണ്ടായ ഹിമപാതത്തിൽ പത്തു പേരെ കാണാതായി. പർവതാരോഹകർ ഉൾപ്പെടെയാണ് കാണാതായത്. 

 7,126 മീറ്റർ ഉയരമുള്ള പർവതത്തിന്‍റെ ബേസ് ക്യാമ്പിലാണ് ദുരന്തമുണ്ടായത്.

 ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമായി നടക്കുന്നുണ്ട്.

തുടർച്ചയായ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നേപ്പാളിൽ വിനോദസഞ്ചാര, പർവതാരോഹണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കാൻ ടൂറിസം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Tags

Share this story

From Around the Web