യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… തിരുവനന്തപുരം എക്സ്പ്രസടക്കം ട്രെയിനുകളുടെ സർവീസിൽ മാറ്റം

 
train

നാളെ വിവിധ ട്രെയിനുകളുടെ സർവീസിൽ മാറ്റമുള്ളതായി റെയിൽവേ അധികൃതർ അറിയിച്ചു. തിരുവനന്തപുരം എക്സ്പ്രസ് (16348 ), അമൃത എക്സ്പ്രസ് (16344), രാജ്യറാണി എക്സ്പ്രസ് (16350) എന്നിവയുടെ സർവീസിലാണ് മാറ്റം. ഈ ട്രെയിനുകൾ കോട്ടയത്തിന് പകരം ആലപ്പുഴ വഴിയാണ് സർവീസ് നടത്തുക.

യാത്രക്കാരുടെ സൗകര്യാർത്ഥം എറണാകുളം ജംഗ്ഷൻ, ആലപ്പുഴ,അമ്പലപ്പുഴ സ്റ്റേഷനിൽ സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്. അതേസമയം പാലക്കാട്, മധുരൈ റെയിൽവേ ഡിവിഷനുകളിൽ ട്രാക്ക്‌ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റമുണ്ടെന്ന് കഴിഞ്ഞ ദിവസം റെയിൽവേ സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചിരുന്നു. ഷൊർണൂർ ജങ്ഷൻ – നിലമ്പൂർ റോഡ് മെമു (66325) ഈ മാസം 10, 17, 24, 31 ദിവസങ്ങളിലെ സർവീസുകൾ പൂർണമായി റദ്ദാക്കി.


09, 16, 23, 30 ദിവസങ്ങളിൽ സർവീസ്‌ നടത്തുന്ന തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് (16349) ഷൊർണൂർ ജങ്ഷനിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. കൂടാതെ 7, 11, 14 ദിവസങ്ങളിൽ പാലക്കാട് ജങ്‌ഷൻ – തിരുച്ചെന്തൂർ എക്സ്പ്രസും (16731) 8, 13 ദിവസങ്ങളിൽ തിരുച്ചെന്തൂർ – പാലക്കാട് ജങ്‌ഷൻ എക്സ്പ്രസും (16732) മധുര, മാനാമധുര, വിരുദുനഗർ വഴി തിരിച്ചുവിടുകയും ചെയ്യം.

Tags

Share this story

From Around the Web