വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്.. നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു. സാങ്കേതിക കാരണങ്ങളാണ് പരീക്ഷ മാറ്റാൻ കാരണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ്
Dec 19, 2025, 21:09 IST
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി നാളെ നടക്കാനിരുന്ന ഹയർ സെക്കൻഡറി രണ്ടാം വർഷ (പ്ലസ് ടു) വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ മാറ്റി വച്ചു.
സാങ്കേതിക കാരണങ്ങളാണ് പരീക്ഷ മാറ്റാൻ കാരണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.
മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിയ്ക്കു ശേഷം സ്കൂൾ തുറക്കുന്ന ദിവസം നടത്തുമെന്നു സർക്കുലറിൽ പറയുന്നു.
സ്കൂൾ തുറക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷമായിരിക്കും പരീക്ഷ.