വനിതാ ഡോക്ടര്‍ക്കെതിരെ പീഡനശ്രമം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍,പീഡനശ്രമത്തിനിടെ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു
Nov 14, 2026, 08:21 IST
തിരുവനന്തപുരം: വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ വിനുവിനെയാണ് പൊലീസ് പിടികൂടിയത്. ഹൗസ് സര്‍ജന്‍സി ഡോക്ടറാണ് അതിക്രമത്തിന് ഇരയായതെന്നാണ് വിവരം.
പീഡനശ്രമത്തിനിടെ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.