അയല്‍വാസികളായ മകനെയും അച്ഛനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; മുന്‍ കൊലക്കേസ് പ്രതി പിടിയില്‍

 
veetucase

പത്തനംതിട്ട: അയല്‍വാസികളായ യുവാവിനെയും പിതാവിനെയും മാരകായുധം കൊണ്ട് ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട് പെരുമ്പിളത്തേറ്റ് പുത്തന്‍വീട്ടില്‍ ശ്രീജേഷ് ശശിധരന്‍ (47) എന്നയാളെയാണ് പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തത്. 

കഴിഞ്ഞ ഞായറാഴ്ച (ഒക്ടോബര്‍ 18) വൈകുന്നേരം ആറുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. അയല്‍വാസിയായ യുവാവിന്റെ വീടിനുമുന്നിലെത്തി ശ്രീജേഷ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയായിരുന്നു. 

തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് യുവാവിനെയും ഒപ്പമുണ്ടായിരുന്ന പിതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിനുശേഷം ഒളിവില്‍പോയ പ്രതിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ ജി, എസ്.ഐ (എസ്.എച്ച്.ഒ) അനീഷ് എബ്രഹാം, എസ്.ഐ രഞ്ജിത്, സി.പി.ഒമാരായ അനീഷ്, മിഥുന്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. 

ശ്രീജേഷ് 2023-ല്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കൊലപാതകശ്രമ കേസിലും പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags

Share this story

From Around the Web