കോഴിക്കോട് എസ് എം എ ബാധിച്ച കുരുന്നുകളുടെ ചികിത്സാ സഹായം തടയാന്‍ ശ്രമം; 50 കോടി ലഭിച്ചെന്ന് വ്യാജപ്രചരണം

 
SMA

കോഴിക്കോട്: മുക്കത്തെ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായം തടയാന്‍ വ്യാജപ്രചാരണം. 50 കോടി ലഭിച്ചെന്നും, ഇനി പണം അയക്കേണ്ടെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. 

ചികിത്സയ്ക്കായി ഇനിയും 33 കോടിയിലേറെ കണ്ടെത്തേണ്ടതുണ്ട്. 20 ദിവസം കൊണ്ട് ലഭിച്ചത് 16.30 കോടി മാത്രംമാണ്. കുടുംബത്തിന്റെ മുന്നില്‍ ഇനിയുള്ളത് ആകെ 30 ദിവസമാണ്. വ്യാജപ്രചാരണത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ചികിത്സാ സഹായ കമ്മിറ്റി വ്യക്തമാക്കി.

ഒറ്റപ്രസവത്തിലൂടെ അരുണ്‍-ഷാല്‍മി ദമ്പതികളുടെ ഒന്നര വയസുകാരായ ഡേവിഡ്, ഏഥന്‍, ഒലിവര്‍ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ആകെ 50 കോടി രൂപയാണ് വേണ്ടത്.സ്വകാര്യ സ്ഥാപനങ്ങളിലെ ചെറിയ ജോലി കൊണ്ട് കുടുംബം പുലര്‍ത്തുന്ന അരുണിന് ഈ ഭീമമായ തുക ഒറ്റയ്ക്ക് സമാഹരിക്കുക അസാധ്യമാണ്. 

നിലവില്‍ പ്രതിമാസം വലിയ തുക ചിലവഴിച്ചുള്ള തുള്ളിമരുന്നുകള്‍ നല്‍കിയാണ് കുഞ്ഞുങ്ങളുടെ അവസ്ഥ മോശമാകാതെ നോക്കുന്നത്. 50 കോടി രൂപയുടെ ചികിത്സാ സമാഹരണം കേവലം ഒരു ഗ്രാമത്തിന്റെ മാത്രം പോരാട്ടമല്ല, മറിച്ച് കേരളത്തിന്റെ തന്നെ ഒന്നാകെയുള്ള അതിജീവന ദൗത്യമായി മാറിയിരിക്കുകയാണ്.
 

Tags

Share this story

From Around the Web