പട്ടാപ്പകല്‍ കത്തിക്കാട്ടി മാല കവരാന്‍ ശ്രമം; യുവതിയെ ആക്രമിച്ച ഡെലിവറി ജീവനക്കാരനെ പിടികൂടി നാട്ടുകാര്‍, ഡെലിവറി ചെയ്യാനെന്ന വ്യാജേന എത്തിയ യുവാവാണ് യുവതിയെ ആക്രമിച്ചത് 
 

 
delivery agent


 

 
ബെംഗളൂരു: ബെംഗളൂരു ഇന്ദിരാനഗറില്‍ പട്ടാപ്പകല്‍ യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മാല കവരാന്‍ ശ്രമം. ഡെലിവറി ചെയ്യാനെന്ന വ്യാജേന എത്തിയ യുവാവാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തില്‍ ഡെലിവറി എക്‌സിക്യൂട്ടീവായ പ്രഭുരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ കഴുത്തില്‍ കത്തിവെച്ച് മാല കവരാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാല്‍ മാലയില്‍ മുറുകെപ്പിടിച്ച് യുവതി ചെറുത്തുനിന്നു. മാല വിട്ടുനല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്
സംഭവം കണ്ട് ആദ്യം നാട്ടുകാര്‍ ഭയന്നെങ്കിലും പിന്നീട് കൂടുതല്‍ പേര്‍ സ്ഥലത്തെത്തി പ്രതിയെ വളഞ്ഞു. തുടര്‍ന്ന് കൂട്ടായ ഇടപെടലിലൂടെ ഇയാളെ കീഴടക്കി. കത്തിയുള്‍പ്പെടെ പിടികൂടിയ പ്രതിയെ നാട്ടുകാര്‍ പൊലീസിന് കൈമാറി. പൊലീസ് അറസ്റ്റ് ചെയ്ത പ്രഭുരാജിനെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web