മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം നടത്താനായി ശ്രമം; പ്രതിശ്രുത വരനും വീട്ടുകാർക്കും വിവാഹ നിശ്ചയത്തിൽ പങ്കെടുത്തവർക്കും എതിരെ കേസ്
Oct 12, 2025, 14:20 IST

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിനുള്ള നീക്കം നടന്നതായി വിവരം.
ഇന്നലെയായിരുന്നു 14 വയസ് മാത്രം പ്രായം വരുന്ന പെൺകുട്ടിയുടെ വിവാഹ നിശ്ചയം നടത്താൻ കുടുംബം തീരുമാനിച്ചത്.
മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത പത്തുപേര്‍ക്കെതിരെയും കാടാമ്പുഴ പൊലീസ് കേസെടുത്തു.
പ്രദേശവാസികൾ വിവരം അറിയിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി കേസെടുക്കുകയായിരുന്നു.
പെണ്‍കുട്ടിയെ ചൈൽഡ് വെൽഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. 14കാരിയെ പ്രായപൂര്‍ത്തിയായ യുവാവാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.