ഇതര സംസ്ഥാനത്തൊഴിലാളിയെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
Oct 16, 2026, 14:13 IST
പത്തനംതിട്ട: ഇതര സംസ്ഥാനത്തൊഴിലാളിയെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പത്തനംതിട്ട ആനപ്പാറ സ്വദേശി നൗഫൽ നജീബാ (34)ണ് പിടിയിലായത്. പശ്ചിമ ബംഗാൾ ജാൽപായിഗുരി സ്വദേശി മുഹമ്മദ് സിദ്ദീഖിനാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. നൗഫലും സിദ്ദിഖും ചേർന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ സിദ്ദീഖിനെ മർദിച്ച് നിലത്തിടുകയും കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
മുമ്പ് മദ്യപിക്കുന്നതിനായി നൽകിയ പണം സിദ്ദിഖിനോട് നൗഫൽ തിരികെ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം. കരിങ്കല്ല് വീണ് ഇരു കാലുകളുടെയും അസ്ഥി ഒടിഞ്ഞ സിദ്ദീഖിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.