ഗുരുഗ്രാം ബൈക്ക് അപകടക്കേസില്‍ വധശ്രമക്കുറ്റം ചുമത്തി; മുഖ്യപ്രതി രാജസ്ഥാനില്‍ അറസ്റ്റില്‍
Sep 15, 2026, 17:24 IST
ഗുരുഗ്രാം: ഹരിയാണ ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്‌സ് റോഡില്‍ യുവതി സഞ്ചരിച്ചിരുന്ന സ്‌പോര്‍ട്‌സ് ബൈക്കില്‍ കാറിടിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതി കല്യാണ്‍ ബൈന്‍സ്ലയെ പോലീസ് രാജസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്തു.
ഇയാള്‍ക്കെതിരെ ബി.എന്‍.എസ് 125, 281 (അശ്രദ്ധമായ ഡ്രൈവിങ്) എന്നീ വകുപ്പുകള്‍ പ്രകാരമാണ് തിങ്കളാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
എന്നാല്‍, സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ ഗുരുഗ്രാം പോലീസ് കേസില്‍ വധശ്രമത്തിനുള്ള ബി.എന്‍.എസ് 109-ാം വകുപ്പ് കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.