കോഴിക്കോട് മുക്കത്ത് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; കയ്യില്‍ പിടിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചു, കുട്ടിയുടെ പിതാവ് മുക്കം പൊലീസില്‍ പരാതി നല്‍കി
 

 
arrest


 

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം മുക്കം ആനയാംകുന്ന് കാരമൂല ജങ്ഷനില്‍ വെച്ചാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. ഒമ്‌നി വാഹനത്തില്‍ എത്തിയവര്‍ കുട്ടിയുടെ കൈയ്യില്‍ പിടിച്ച് കാറിലേക്ക് കയറ്റാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

മാസ്‌ക് ധരിച്ച് കാറിലെത്തിയവര്‍ കൈ പിടിച്ചപ്പോള്‍ താന്‍ അവരെ തട്ടിമാറ്റുകയും കടിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും, പിടിവിട്ടപ്പോള്‍ ഓടി രക്ഷപ്പെട്ടെന്നും കുട്ടി പറയുന്നു.
കുട്ടിയുടെ സഹോദരി സമീപത്തെ ബസ് സ്റ്റോപ്പില്‍ വെച്ച് ഈ സംഭവം കാണുകയും ഉടന്‍ തന്നെ മാതാവിനെ വിളിച്ച് വിവരം അറിയിക്കുകയുമായിരുന്നു.

Tags

Share this story

From Around the Web