കാട്ടാനയെ തുരത്താൻ ശ്രമം; പടക്കം പൊട്ടിത്തെറിച്ച് വനംവകുപ്പ് വാച്ചറുടെ വിരലുകൾ അറ്റു പോയി
Jan 19, 2026, 13:55 IST
തൃശ്ശൂർ ചേലക്കര ചിറങ്കോണത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് വനംവകുപ്പ് വാച്ചർക്ക് ഗുരുതര പരിക്ക്. മച്ചാട് റേഞ്ചിന് കീഴിലുള്ള വാഴാനി വനം സ്റ്റേഷൻ പരിധിയിൽ ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. അകമല ആർ.ആർ.ടി വിഭാഗത്തിലെ വാച്ചറായ ചാക്കോയുടെ വിരലുകളാണ് അപകടത്തിൽ അറ്റുപോയത്. ആനയെ ഓടിക്കാനായി പടക്കം എറിയാൻ ശ്രമിക്കുന്നതിനിടെ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.