ടൈഗര്‍ ഷ്രോഫിന് നേരെയുണ്ടായ വധശ്രമം: ഗൂഢാലോചനയില്‍ പങ്കുള്ള രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ ഡല്‍ഹിയില്‍ പിടിയില്‍
 

 
TIGER SCHIROFF



ന്യൂഡല്‍ഹി/മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫിന് നേര്‍ക്കുണ്ടായ വധശ്രമക്കേസില്‍ നാല് പേര്‍കൂടി പിടിയിലായി. ആക്രമണത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരെയാണ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ സംഘടിപ്പിക്കുന്നതിലും എത്തിക്കുന്നതിലും പ്രധാന പങ്കുവഹിച്ചവരാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ഹരിയാണയിലെ സോനിപത് സ്വദേശികളായ കുനാല്‍ (21), സുമിത് (19) ഉത്തര്‍പ്രദേശിലെ സീതാപൂര്‍ സ്വദേശിനി രാധ, യു.പി.യിലെ തന്നെ അസംഘഡ് സ്വദേശിനി ബബിത എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് മുംബൈ പോലീസിന് കൈമാറിയത്. കുനാലും സുമിതും ചേര്‍ന്നാണ് ആയുധങ്ങള്‍ സംഘടിപ്പിച്ചതെന്നും, രാധയും ബബിതയും മുംബൈയിലെ ദാദറിലെത്തി തോക്കുകള്‍ മൂന്ന് ആക്രമികള്‍ക്ക് കൈമാറുകയായിരുന്നെന്നും പോലീസ് പറഞ്ഞു. രാധയെയും ബബിതയെയും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍വെച്ചും കുനാലിനെയും സുമിതിനെയും ഹരിയാണയിലെ സോനിപതില്‍വെച്ചുമാണ് പിടികൂടിയത്.

അടുത്തിടെ ജാമ്യത്തില്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ കുനാല്‍, ഒരു സുഹൃത്ത് വഴിയാണ് ടൈഗര്‍ ഷ്രോഫിന് നേരെയുള്ള ആക്രമണത്തിന് ഉത്തരവിട്ടതായി കരുതപ്പെടുന്ന ഗുണ്ടാസംഘത്തിലെ അനില്‍ പണ്ഡിറ്റിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് അമൃത്സറില്‍നിന്ന് ഒരു പിസ്റ്റളും 20 കാട്രിഡ്ജുകളും കുനാല്‍ സംഘടിപ്പിച്ചു. രണ്ടു മാസം മുമ്പാണ് ഇയാള്‍ രാധയെ കണ്ടുമുട്ടുന്നതെന്നും തോക്ക് മുംബൈയിലേക്ക് എത്തിക്കാന്‍ അവരെക്കൊണ്ട് സമ്മതിപ്പിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഒക്ടോബര്‍ 15-ന് കുനാല്‍, രാധയെയും ബബിതയെയും മുംബൈയിലേക്കുള്ള യാത്രയ്ക്കായി ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. എന്‍ക്രിപ്റ്റഡ് ആപ്പ് വഴി ഇവര്‍ ബന്ധപ്പെടുകയും അനില്‍ പണ്ഡിറ്റിന്റെ നിര്‍ദ്ദേശങ്ങള്‍ കുനാല്‍ ഇവര്‍ക്ക് കൈമാറുകയും ചെയ്തു. രണ്ടു ദിവസത്തിനുശേഷം മുംബൈ ദാദര്‍ സ്റ്റേഷനിലിറങ്ങിയ ഇരുവരും ഒരു ഹോട്ടലില്‍ മുറിയെടുത്തു. തുടര്‍ന്ന് ആക്രമികളിലൊരാള്‍ രാധയില്‍നിന്ന് ആയുധങ്ങള്‍ അടങ്ങിയ ബാഗ് വാങ്ങുകയും ചെയ്തു.

തൊട്ടടുത്ത ദിവസമാണ് ടൈഗര്‍ ഷ്രോഫിന് നേരെ ആക്രമണമുണ്ടായത്. ആക്രമണം നടന്ന ദിവസം തന്നെ രാധയും ബബിതയും ദാദറില്‍നിന്ന് ഹരിദ്വാര്‍ എക്‌സ്പ്രസില്‍ കയറി മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചതായി പോലീസ് പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് മുംബൈ ജൂഹുവില്‍ വെച്ചാണ് ജാക്കി ഷ്രോഫിന് നേരെ ആക്രമണം ഉണ്ടായത്. അദ്ദേഹം കാറില്‍ പോകുന്നതിനിടെ രണ്ടുപേര്‍ വാഹനത്തിന് മുന്നില്‍നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ടൈഗര്‍ ഷ്രോഫ് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ നടന്റെ ഡ്രൈവര്‍ക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റു. സംഭവത്തിന് പിന്നാലെ നേപ്പാളിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് ആക്രമണം നടത്തിയവരെ രാജസ്ഥാനിലെ കോട്ടയില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാര്‍ സ്വദേശിയായ ഋതിക് എന്ന റോഷന്‍ (22), ഹരിയാണ സ്വദേശികളായ രെഹാന്‍ (18), ഫൂല്‍ സിങ് (18) എന്നിവരാണ് പിടിയിലായത്.

Tags

Share this story

From Around the Web