മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം, പോലീസിന്റെ ലുക്കൗട്ട് സര്‍ക്കുലര്‍; പീഡനക്കേസില്‍ ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനായി വലവിരിച്ച് പോലീസ്
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ ഒളിവില്‍ പോയ ഡോക്ടര്‍ ജോണ്‍സണ്‍ കെ. വര്‍ഗീസിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.
പ്രതി സംസ്ഥാനം വിടാനോ വിദേശത്തേക്ക് കടക്കാനോ ഉള്ള സാധ്യത മുന്‍നിര്‍ത്തി എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഡോക്ടറെ കണ്ടെത്തുന്നതിനായി വിവിധയിടങ്ങളില്‍ വ്യാപക പരിശോധന നടത്തുകയാണ് അന്വേഷണ സംഘം. അതിനിടെ, പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും വിവരമുണ്ട്.
ഡോക്ടര്‍ ജോണ്‍സണ്‍ കെ. വര്‍ഗീസിനെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടിയുടെ ബന്ധു നല്‍കിയ ലൈംഗിക പീഡന പരാതിക്ക് പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്.
മദ്യം നല്‍കിയ ശേഷം ഡോക്ടര്‍ കാക്കനാട് പരിസരത്തെ ഹോട്ടലില്‍ എത്തിച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് പരാതി. പ്രതിയായ ജോണ്‍സണ്‍ കെ. വര്‍ഗീസിന്റെ ഫോണില്‍ നിന്ന് മറ്റ് നിരവധി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയതായാണ് വിവരം.