അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍; സുപ്രീംകോടതിയില്‍ അപ്പീല്‍, പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം

 
ATTAPADI MADHU


 
ന്യൂഡല്‍ഹി: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

നിലവില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരവും മനഃപൂര്‍വമല്ലാത്ത നരഹത്യക്കുമാണ് നിലവിലെ ശിക്ഷ.2018 ഫെബ്രുവരി 22-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവ് മധുവിനെ ഒരു സംഘം ആളുകള്‍ പിടികൂടി മുക്കാലിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മധുവിനെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മധു പിന്നീട് മരണപ്പെടുകയായിരുന്നു.

Tags

Share this story

From Around the Web