‘ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ ആക്രമണം രൂക്ഷം’; പ്രധാനമന്ത്രിക്ക് കെ സി വേണുഗോപാലിന്റെ കത്ത്
പ്രധാനമന്ത്രിക്ക് കെ സി വേണുഗോപാലിന്റെ കത്ത്. ഇന്ത്യയില്‍ ക്രൈസ്തവ വിഭാഗത്തിനെതിരെ ആക്രമണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കത്ത്. ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല.
വിദ്വേഷം പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നു. ഡല്‍ഹി ഛത്തീസ്ഗഡ് ഉത്തര്‍പ്രദേശ് മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ ക്രമണങ്ങള്‍ ഉണ്ടായി. പാലക്കാട് കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെ ആക്രമണം ഉണ്ടായി.
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് പള്ളികള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. പ്രധാനമന്ത്രിയുടെയും ഭരണകൂടത്തിന്റെയും മൗനം വിദ്വേഷമുണ്ടാക്കുന്നവര്‍ക്ക് ധൈര്യം നല്‍കിയെന്നും കത്തില്‍ വ്യക്തമാക്കി.
പുതുവത്സര ദിനാഘോഷങ്ങള്‍ വരാനിരിക്കെ ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.