ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളും ക്രിസ്തുമസ് ആഘോഷങ്ങളോടുള്ള അസഹിഷ്ണുതയും അപലപനീയം: മാര്‍ റാഫേല്‍ തട്ടില്‍
തൃശൂര്‍: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവരെയും, ക്രിസ്തുമസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും ഭീഷണികളും തടസ്സപ്പെടുത്തലുകളും വര്‍ധിച്ചുവരുന്നുവെന്ന വാര്‍ത്തകള്‍ അതീവ ആശങ്കാജനകമാണെന്ന് സിറോ മലബാര്‍ സഭാ തലവന്‍ മാര്‍ റാഫേല്‍ തട്ടില്‍
ചില തീവ്ര മത-സാമുദായിക സംഘടനകള്‍ നടത്തുന്ന ഈ അക്രമങ്ങളും അസഹിഷ്ണുതയും ഇന്ത്യയുടെ ബഹുസ്വരമായ സാംസ്‌കാരത്തിനും, മതനിരപേക്ഷമായ ആത്മാവിനും എതിരെയുള്ള വെല്ലുവിളിയാണ്.
സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തുന്നതും ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നതും നിരപരാധികളായ വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും ഒരു ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ല.
ഇന്ത്യയുടെ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും മതസ്വാതന്ത്ര്യവും വിശ്വാസം അനുഷ്ഠിക്കാനുള്ള അവകാശവും ഉറപ്പുനല്‍കുന്നുണ്ട്.
ത്തിന്റെ പേരില്‍ അക്രമം പ്രചരിപ്പിക്കുന്നവര്‍ക്കും അസഹിഷ്ണുത വളര്‍ത്തുന്നവര്‍ക്കുമെതിരേ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ ആവശ്യപ്പെട്ടു.
ന്യായീകരിക്കാനാവാത്തതും ഒരിക്കലും അംഗീകരിക്കാനാവാത്തതുമായ ഈ വിദ്വേഷ പ്രകടനനങ്ങള്‍ക്കുമുന്പില്‍ സുവിശേഷ ധീരതയോടെ മത സൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മേജര്‍ ആര്‍ച്ചുബിഷപ്പ് ആഹ്വാനം ചെയ്തു.