ക്രൈസ്തവ സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങള്‍ അപലപനീയം: സുരക്ഷ ഉറപ്പാക്കണമെന്ന് ശശി തരൂര്‍ എം.പി.
ന്യൂഡല്‍ഹി:രാജ്യത്തുടനീളം ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെയുണ്ടാകുന്ന ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളില്‍ കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഭയമില്ലാതെ ക്രിസ്മസ് ആഘോഷിക്കാനുള്ള ക്രിസ്ത്യന്‍ സമൂഹത്തിന്റെ അവകാശം സംരക്ഷിക്കാനും അവര്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനാ ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനപരമായ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ നിവേദനത്തിന് അദ്ദേഹം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ക്രിസ്മസ് കാലത്ത് സമുദായത്തിന് നേരെ അനാവശ്യമായ ആക്രമണങ്ങള്‍ നടക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു