ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെ ആക്രമണം: ക്രിസ്ത്യന്‍ പീസ് മിഷ്യന്റെ ആഭിമുഖ്യത്തില്‍ രാജ്യമെമ്പാടും ആരംഭിക്കുന്ന ഫ്രീഡം ഓഫ് റീലിജ്യണ്‍ മാര്‍ച്ചിന് ഡല്‍ഹിയില്‍ തുടക്കം കുറിച്ചു

​​​​​​​

 
deli 2

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മത പരിവര്‍ത്തന നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തി രാജ്യമെമ്പാടും ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുകയും, അവരെ ജയിലില്‍ അടച്ചും പീഡിപ്പിക്കുന്ന സംഘപരിവാറിന്റെ ക്രൂര നടപടികള്‍ക്കെതിരെ 'ക്രിസ്ത്യന്‍ പീസ് മിഷ്യന്റെ' ആഭിമുഖ്യത്തില്‍ രാജ്യമെമ്പാടും ആരംഭിക്കുന്ന ഫ്രീഡം ഓഫ് റീലിജ്യണ്‍ മാര്‍ച്ചിന് ഡല്‍ഹിയില്‍ തുടക്കം കുറിച്ചു.

 ക്രിസ്ത്യന്‍ പീസ് മിഷ്യന്‍ ദേശീയ ചെയര്‍മാന്‍ രാജീവ് ജോസഫിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് സമീപം ജന്തര്‍ മന്ദറില്‍ നടന്ന ഫ്രീഡം ഓഫ് റീലിജ്യണ്‍ മാര്‍ച്ച്, മഹിളാ കോണ്‍ഗ്രസ്സിന്റെ ദേശീയ അദ്ധ്യക്ഷ അല്‍ക്കാ ലംബ ഉത്ഘാടനം ചെയ്തു. 

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ക്രിസ്ത്യന്‍ പീസ് മിഷന്‍ സമര്‍പ്പിച്ച മെമ്മോറാണ്ടം പ്രകാശനം ചെയ്തുകൊണ്ടാണ് അല്‍ക്കാ ലംബ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. 

അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് & എംപ്ലോയീസ് കോണ്‍ഗ്രസ്സിന്റെ ദേശീയ ചെയര്‍മാന്‍ ഡോ. ഉദിത് രാജ്, കോണ്‍ഗ്രസ്സ് ദേശീയ നേതാവ് ജഗദീഷ് ശര്‍മ്മ, ഡെല്‍ഹി നിയമ സഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കറും ആം ആദ്മി പാര്‍ട്ടി നേതാവുമായ അമരീഷ് സിംഗ് ഗൗതം, എ.ഐ.സി.സി മൈനോറിറ്റി ഡിപ്പാര്‍ട്‌മെന്റ് ദേശീയ കോര്‍ഡിനേറ്റര്‍ മീനാക്ഷി സിംഗ്, ഡെല്‍ഹി പ്രദേശ് മഹിളാ കോണ്‍ഗ്രസ് സീനിയര്‍ വൈസ് പ്രസിഡണ്ട് സിന്ധ്യാ കുമാര്‍, വില്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. 

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ, ക്രൈസ്തവരെക്കൂടാതെ ഹിന്ദു -മുസ്‌ളീം-സിഖ്-പാഴ്‌സി-ജൈന-ബുദ്ധമത വിശ്വാസികളും സമര രംഗത്തിറങ്ങുന്ന കാഴ്ചയാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്. 

delhi 1

ഡെല്‍ഹി ആസ്ഥാനമായി തുടക്കം കുറിച്ചിരിക്കുന്ന 'ഇന്ത്യന്‍ മെനോരിറ്റി & ദളിത് ഫോറം' എന്ന ദേശീയ മൂവ്‌മെന്റ് ഫ്രീഡം ഓഫ് റീലിജ്യണ്‍ മാര്‍ച്ചി ന് പിന്തുണ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ്, ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡങ്ങങ്ങളെ ചോദ്യം ചെയ്തുകൊണ്ട് രാജ്യം ഇന്നുവരെ കാണാത്ത വിധം ഹിന്ദു-മുസ്‌ളീം-സിഖ്-പാഴ്‌സി-ജൈന -ബുദ്ധമത വിശ്വാസികളും 'ക്രിസ്ത്യന്‍ പീസ് മിഷ്യന്റെ' സമര പോരാട്ടത്തില്‍ അണിചേരുന്നത്. 

നവംബര്‍ 10 ന് തിരുവനന്തപുരം രാജ് ഭവനിലേക്ക് നടത്തുന്ന  ഫ്രീഡം ഓഫ് റീലിജ്യണ്‍ മാര്‍ച്ച് ആഹ്വാനം ചെയ്തുകൊണ്ട്, തിരുവനന്തപുരത്തുനിന്നും എത്തിയ പ്രതിനിധി സജിത്ത് ദാസിന് സമര വേദിയില്‍ വെച്ച് രാജീവ് ജോസഫ് ദേശീയ പതാക കൈമാറി. 

ഡിസംബര്‍ പത്തിന് ഛത്തീസ്ഗഡില്‍ നടക്കുന്ന ഫ്രീഡം ഓഫ് റീലിജ്യണ്‍ മാര്‍ച്ചിനുള്ള ദേശീയ പതാക റായ്പൂരില്‍ നിന്നുമെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആനി പീറ്റര്‍ ഏറ്റുവാങ്ങി.

 ജനുവരിയില്‍ രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കുന്ന മാര്‍ച്ചിന്റെ ദേശീയ പതാക, അജ്മീറില്‍ നിന്നും എത്തിയ കോണ്‍ഗ്രസ് നേതാവ് തോമസ് വര്‍ഗീസും സംഘവും ഏറ്റുവാങ്ങി. 

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും സുവിശേഷകനുമായ ജോണ്‍ എം. ഫിലിപ്പിന്റെ പ്രാര്‍ത്ഥനയോടെയാണ് സമരത്തിന് തുടക്കം കുറിച്ചത്. 

സമാധാനപരമായി നടന്ന സമര പ്രഖ്യാപന പരിപാടിയുടെ സമാപന പ്രാര്‍ത്ഥനക്ക് വില്‍സണ്‍ മണിത്തോട്ടം നേതൃത്വം നല്‍കി. 

കമല്‍ ജോയല്‍, രാഹുല്‍ വെര്‍മ്മ, എഡിസണ്‍ സണ്ണി, രാധാകൃഷ്ണന്‍ പിള്ള, ബിനു ജോണ്‍, ഏഞ്ചലാ വിത്സണ്‍ എന്നിവരുടെ ഗാനശുശ്രുഷ ഇന്ദ്രപ്രസ്ഥ സമര ഭൂമിയെ ഭക്തിസാന്ദ്രമാക്കി.  

ക്രിസ്ത്യന്‍ പീസ് മിഷ്യന്‍ നേതാക്കളായ പ്രേംജി പ്രസാദ്, സിബി വര്‍ഗീസ്, ബാബു കുട്ടി, ജെയിംസ് ഇട്ടി ഈപ്പന്‍, തോമസ് വര്‍ഗീസ്, വി.കെ ഐപ്പ്, സന്തോഷ് പോള്‍, എബിന്‍ അബ്രഹാം, ജോസഫ് ചെറിയാന്‍, ബെനഡിക്ട് കുഞ്ഞുമോന്‍, വിനോദ് ഗോവിന്ദ്, റെന്‍സി മാത്യു, അനിലാല്‍ കെ.ആര്‍, സി.ജി വര്‍ഗീസ് എന്നിവര്‍ സമര പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. 

നവംബര്‍ 10 ന് തിരുവനന്തപുരം രാജ് ഭവനിലേക്ക് നടത്തുന്ന ഫ്രീഡം ഓഫ് റീലിജ്യണ്‍ മാര്‍ച്ചില്‍ പങ്കെടുക്കുവാനും സോഷ്യല്‍ മീഡിയയില്‍ പിന്തുണക്കുവാനും താത്പര്യമുള്ളവര്‍, 9072795547 എന്ന വാട്ട്‌സ് നമ്പറിലേക്ക് പേരും വിലാസവും ഇംഗ്‌ളീഷില്‍ എഴുതി, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയോടൊപ്പം അയക്കുക. സോഷ്യല്‍ മീഡിയാ പ്രചാരണത്തിനുള്ള 'സമര ബാഡ്ജുകള്‍' എല്ലാവര്‍ക്കും ഉടന്‍തന്നെ നല്‍കുന്നതായിരിക്കും.
 

Tags

Share this story

From Around the Web