ഹോര്‍മുസില്‍ കപ്പലുകള്‍ക്കു നേരെ ആക്രമണം; ഇറാന്‍ രണ്ട് കപ്പലുകള്‍ ആക്രമിച്ചതായി അമേരിക്ക

 
hormuz



ഹോര്‍മുസില്‍ കപ്പലുകള്‍ക്കു നേരെ ആക്രമണം. ഇറാന്‍ സൈന്യം ഹോര്‍മുസില്‍ രണ്ട് കപ്പലുകള്‍ ആക്രമിച്ചതായി അമേരിക്ക. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. 


ഒമാന്‍ തീരത്തു കൂടി പോകുകയായിരുന്ന എണ്ണ ടാങ്കറും ചരക്കു കപ്പലുമാണ് ഇറാന്‍ സൈന്യം ആക്രമിച്ചത്. കപ്പലുകള്‍ക്കു നേരെ മിസൈല്‍ ആക്രമണമാണ് ഉണ്ടായതെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍. രണ്ട് കപ്പലുകള്‍ക്കും വലിയ നാശനഷ്ടമുണ്ടായതായി അമേരിക്ക.


അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കപ്പലുകള്‍ക്ക് വലിയ തോതില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇറാന് നേരെ അമേരിക്ക പ്രത്യാക്രമണം നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 

ഖമനയിയുടെ ശവസംസ്‌കാരം അവസാനിക്കുന്നതു വരെ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച മഷ്ഹദിലാകും സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുക. 

ആധുനിക ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ടെഹ്‌റാനില്‍ ഒത്തുകൂടിയത്.

ഗ്രാന്‍ഡ് മൊസല്ല മതസമുച്ചയത്തില്‍ നിന്ന് ആരംഭിച്ച വിലാപയാത്രയില്‍ ഇറാനിയന്‍ പതാകയും ഷിയാ ആചാരങ്ങളുടെ ഭാഗമായ ചുവപ്പും,പച്ചയും കൊടികളുമേന്തി ലക്ഷക്കണക്കിന് ജനങ്ങള്‍ അണിനിരന്നു. 

ഇറാനിയന്‍ ജനതയും അവരുടെ ഐക്യദാര്‍ഢ്യവുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ആസ്തിയെന്ന് ആയത്തുള്ള അലി ഖമനയി പഠിപ്പിച്ചെന്ന് പെസഷ്‌കിയാന്‍ എക്‌സില്‍ കുറിച്ചു.സംസ്‌കാര ചടങ്ങിനു ശേഷം ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും ട്രംപ് അറിയിച്ചു. 

സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി ഇന്ന് ടെഹ്റാനിലെ വ്യോമാതിര്‍ത്തി പൂര്‍ണ്ണമായും അടച്ചിട്ടിരുന്നു.

Tags

Share this story

From Around the Web