പൊലിസിന് നേരെ ആക്രമണം; പൊലിസ് വാഹനത്തിന്റെ ചില്ലും പ്രതി അടിച്ചുതകർത്തു: സംഭവത്തിൽ വട്ടക്കുളം സ്വദേശി സഞ്ജു പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ പൊലിസ് സംഘത്തെ ആക്രമിച്ച പ്രതി പിടിയിൽ. പൊലിസ് വാഹനത്തിന്റെ ചില്ലും പ്രതി അടിച്ചുതകർത്തു. സംഭവത്തിൽ വട്ടക്കുളം സ്വദേശി സഞ്ജു ആണ് പിടിയിലായത്.
അരുവിക്കര മൈലം കോളനിയിൽ സംഘർഷം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അരുവിക്കര പൊലിസ് സംഭവസ്ഥലത്തെത്തിയത്. എന്നാൽ സ്ഥലത്തെത്തിയ പൊലിസ് സംഘത്തെ തടഞ്ഞുനിർത്തിയ പ്രതി ഗ്രേഡ് എസ്ഐയെ മർദിക്കുകയും വാഹനത്തിന്റെ ചില്ലുകൾ തല്ലിതകർക്കുകയും ചെയ്തു.
തുടർന്ന് പൊലിസ് സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. പിടിയിലായ സഞ്ജുവിനെതിരെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.