ഛത്തീസ്ഗഡില്‍ ന്യൂനപക്ഷ വിഭാഗത്തിന് നേരെ ആക്രമണം; ആരാധനാ കേന്ദ്രത്തിന് തീയിട്ടു

 
MOTHER MARY

ഛത്തീസ്ഗഡില്‍ ന്യൂനപക്ഷ വിഭാഗത്തിന് നേരെ ആക്രമണം. നാരായണ്‍പൂരില്‍ ക്രൈസ്തവ ആരാധനാ കേന്ദ്രത്തിന് തീയിട്ടു. മാതാവിന്റെ കുരിശടിയാണ് തുടര്‍ച്ചയായി രണ്ടുദിവസം ആക്രമിക്കപ്പെട്ടത്. 

അക്രമികള്‍ ആദ്യം മാതാവിന്റെ പ്രതിമ ചവിട്ടിത്തകര്‍ക്കാന്‍ ശ്രമിച്ചു നടക്കാതിരുന്നതോടെ തൊട്ടടുത്ത രാത്രിയില്‍  പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു.

 വിശ്വാസികളുടെ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍  രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 2023 ലും ഇതേ കുരിശടിക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.

Tags

Share this story

From Around the Web