മലയാളി മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണം; കേന്ദ്രത്തിനും ഡൽഹി പൊലീസിനും സുപ്രീംകോടതി
Nov 3, 2026, 16:02 IST
ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തകർ നേരിട്ട ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് (KUWJ) ഡൽഹി ഘടകം സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു.
കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുമാണ് കോടതി നോട്ടീസ് നൽകിയത്.
മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണവും സംഭവത്തിൽ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളും ചൂണ്ടിക്കാട്ടിയാണ് KUWJ കോടതിയെ സമീപിച്ചത്.
ആക്രമണത്തിന് ഉത്തരവാദികളായ വർക്കെതിരെയും പൊലീസിനെതിരെയും നടപടി വേണമെന്നാണ് ഹരജിയിലെ ആവശ്യം.
KUWJയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശും അഭിഭാഷക ആൻ മാത്യുവും സുപ്രീംകോടതിയിൽ ഹാജരായി.