പാലക്കാട് ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ ആക്രമണം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
പാലക്കാട് പുതുശ്ശേരിയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം. ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിന്‍ രാജിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രിയാണ് പുതുശ്ശേരിയില്‍ വെച്ച് പ്രതി കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ ആക്രമിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കുട്ടികള്‍ ഉള്‍പ്പെട്ട കരോള്‍ സംഘം പുതുശ്ശേരിയില്‍ പാടിക്കൊണ്ടിരിക്കെ പ്രതി ഇവരെ തടയുകയും ആക്രമിക്കുകയുമായിരുന്നു. കരോള്‍ സംഘം ഉപയോഗിച്ചിരുന്ന ബാന്‍ഡില്‍ സിപിഐഎം എന്ന് എഴുതിയിരുന്നതിനെ ചോദ്യം ചെയ്ത അശ്വിന്‍ രാജ്, കുട്ടികളുടെ അടുത്തേക്ക് എത്തി ബാന്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമിച്ചതായാണ് പരാതി.
ഇതോടെ ഭയന്ന കുട്ടികള്‍ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ പൊലീസ് അശ്വിന്‍ രാജിനെ അറസ്റ്റ് ചെയ്തത്.