കോംഗോയിലെ കത്തോലിക്കാ ദൈവാലയത്തിന് നേരെ ഭീകരാക്രമണം. ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണയുള്ള എഡിഎഫ് സായുധ സംഘമാണ് പിന്നില്‍. 31 ലധികം വിശ്വാസികള്‍ കൊല്ലപ്പെട്ടു

കൊമാണ്ട/ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ: ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണയുള്ള എഡിഎഫ് സായുധ സംഘം കോംഗോയിലെ കത്തോലിക്ക ദൈവാലയത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 31 പേരെങ്കിലും കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഇതൂരി പ്രൊവിന്‍സിലെ കൊമണ്ടയിലുള്ള കത്തോലിക്കാ ദൈവാലയത്തില്‍ ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയായിരുന്ന വിശ്വാസികളാണ് കൊല്ലപ്പെട്ടത്.
അക്രമത്തെ തുടര്‍ന്ന് സമീപപ്രദേശങ്ങളിവെ ബിസിനസുകള്‍ കൊള്ളയടിക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്ത സായുധസംഘം നിരവധി ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്. ധാതുക്കളാല്‍ സമ്പന്നമായ ഈ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി നിരവധി സായുധ ഗ്രൂപ്പുകള്‍ രംഗത്തുണ്ട്.
1990-കളില്‍ ഉഗാണ്ടയില്‍ രൂപമെടുത്ത എഡിഎഫ് ഇപ്പോള്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് പവര്‍ത്തിക്കുന്നത്. ആയിരക്കണക്കിന് ആളുകളുടെ കൊലപാതകത്തിന് ഉത്തരവാദിയായ എഡിഎഫ്. രണ്ടാഴ്ച മുമ്പ് ഇരുമു പ്രദേശത്ത് 66 പേരെ വധിച്ചിരുന്നു.