വത്തിക്കാനിൽ എഴുനൂറോളം കുട്ടികൾ ലെയോ പതിനാലാമൻ മാർപാപ്പയോടൊപ്പം ജപമാല ചൊല്ലി പ്രാർഥിക്കും

 
56667

വത്തിക്കാൻ സിറ്റി: ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’സംഘടിപ്പിക്കുന്ന ‘ഒരു ദശലക്ഷം കുട്ടികൾ ചൊല്ലുന്ന ജപമാല’എന്ന ആഗോള പ്രാർഥനാദൗത്യത്തിന്‍റെ ഭാഗമായി വത്തിക്കാൻ ഗാർഡനിലുള്ള ലൂർദ് ഗ്രോട്ടോയിൽ എഴുനൂറോളം കുട്ടികൾ ലെയോ പതിനാലാമൻ മാർപാപ്പയോടൊപ്പം ജപമാല ചൊല്ലി പ്രാർഥിക്കും. ഒക്‌ടോബർ ഒന്നിന് വൈകുന്നേരം അഞ്ചിനാണ് ജപമാല ചൊല്ലൽ.  

റോമിലെ വിവിധ സ്കൂളുകളിൽനിന്നും ഇടവകകളിൽനിന്നുമുള്ള കുട്ടികളാണ് ഇതിൽ പങ്കാളികളാകുന്നത്.

ഒക്‌ടോബർ ഏഴിലെ ജപമാല റാണിയുടെ തിരുനാൾ വരെ നീളുന്ന ആഗോള പ്രാർഥനാവാരത്തിന് ഇതോടെ തുടക്കമാകും.

Tags

Share this story

From Around the Web